Home News Kerala News സിനിമാ- സീരിയൽ താരം അപർണ നായർ മരിച്ച നിലയിൽ

സിനിമാ- സീരിയൽ താരം അപർണ നായർ മരിച്ച നിലയിൽ

134

തിരുവനന്തപുരം: സിനിമാ– സീരിയൽ താരം അപർണ നായരെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിലാണ് സംഭവം. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്.

സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക.

Previous articleഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; പ്രത്യേക സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കും
Next articleആദിത്യ എൽ1 വിക്ഷേപണം നാളെ‌; കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും