Home News National news ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

48

ന്യൂഡൽഹി: നടനും സംവിധായകനുമായ ആര്‍ മാധവനെ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ആയി നിയമിച്ചു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് 3 ന് അവസാനിച്ചിരുന്നു.

ആര്‍ മാധവനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായി നിയമിച്ച വിവരം വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയം തങ്ങളെ ഔദ്യോഗികമായി അറിയിച്ചതായി എഫ്ടിഐഐ രജിസ്ട്രാര്‍ സയ്യിദ് റബീഹാഷ്മി വ്യക്തമാക്കി. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ ചെയര്‍മാനെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അഭിനന്ദിച്ചു. ചലച്ചിത്ര ലോകത്തെ ആര്‍ മാധവന്റെ സംഭാവനകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. തന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായി നിയോഗിച്ചതില്‍ ആര്‍ മാധവന്‍ കേന്ദ്രമന്ത്രിയ്ക്ക് നന്ദി അറിയിച്ചു.

Previous articleജെയ്ക് സി തോമസിൻ്റെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം
Next articleഇന്ത്യയുടെ സൗരദൗത്യം; ആദിത്യ എൽ1 വിക്ഷേപണം ഇന്ന്