Home Sports സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിടവാങ്ങി

സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിടവാങ്ങി

65

ഹരാരെ: സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കാൻസർ ബാധയെ തുടർന്ന് 49 വയസിലാണ് അന്ത്യം. സിംബാബ്‍വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു. മെറ്റാബെലാലാൻഡിലെ ഫാം ഹൗസിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്.

ഏറെ നാളായി കാൻസർ ചികിത്സയിലായിരുന്നു. സിംബാബ്‍വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 200-ലധികം വിക്കറ്റുകൾ (216) നേടിയ ഏക സിംബാബ്വെ കളിക്കാരനാണ് അദ്ദേഹം. 2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്.കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നുവെങ്കിലും അതെല്ലാം തള്ളി സുഹൃത്ത് ഹെൻറി ഒലാങ്കെ രംഗത്ത് വന്നിരുന്നു.

Previous articleസോണിയ ഗാന്ധി ആശുപത്രിയിൽ
Next articleവാനോളം ആവേശം; പുതുപ്പള്ളിയിൽ പരസ്യപ്രചാരണം അവസാനിച്ചു