Home Cinema സംവിധായകൻ വിഷ്ണു മോഹനും അഭിരാമിയും വിവാഹിതരായി

സംവിധായകൻ വിഷ്ണു മോഹനും അഭിരാമിയും വിവാഹിതരായി

56

കൊച്ചി: മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍റെ മകള്‍ അഭിരാമിയും വിവാഹിതരായി. എറണാകുളം ചേരാനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം വിവാഹത്തില്‍ പങ്കെടുക്കാനെത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ​ഗോപി, ഉണ്ണി മുകുന്ദൻ, രഞ്ജി പണിക്കർ, മേജർ രവി, അനുശ്രീ, അതിഥി രവി, സൈജു കുറുപ്പ് സംവിധായകന്‍ സത്യൻ അന്തിക്കാട്, തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു . കൂടാതെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, കെ ബാബു എംഎല്‍എ തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ഉണ്ണി മുകുന്ദനെ നായകനായ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മികച്ച നവാ​ഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയതിന് പിന്നാലെയാണ് വിഷ്ണു മോഹന്റെ വിവാഹം നടന്നത്. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ബിജു മേനോനും നിഖില വിമലും പ്രധാന വേഷങ്ങളിലെത്തുന്ന വിഷ്ണുവിന്റെ പുതിയ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്.

Previous articleആദിത്യ എൽ 1: ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരം
Next articleകൊല്ലകടവിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു