Home News Kerala News വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തു

വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തു

75

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്. 2019ൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ കടന്നു പിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തെന്നാണ് വനിതാ ഡോക്ടറുടെ പരാതി.കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്ടർ പരാതി നൽകിയത്.

സംഭവത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. 2019ല്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി നിർദേശം നൽകിയത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ച സാഹചര്യത്തിൽ പരിശോധിച്ച ശേഷം പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.

Previous articleകൊല്ലകടവിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
Next articleഓട്ടോ ആറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി