Home News National news സോണിയ ഗാന്ധി ആശുപത്രിയിൽ

സോണിയ ഗാന്ധി ആശുപത്രിയിൽ

68

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഈ വർഷം ഇതിനു മുന്‍പ് രണ്ടുതവണ സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് 2023 ജനുവരി 12ന് സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ജനുവരി 17ന് ആശുപത്രി വിട്ടു. ശേഷം 2023 മാർച്ച് 2 ന് പനി ബാധിച്ചതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ തന്നെ വീണ്ടും പ്രവേശിപ്പിച്ചിരുന്നു.

Previous articleഫോണിന് റേഞ്ചില്ല; ഇടുക്കിയിൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
Next articleസിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിടവാങ്ങി