Home News Kerala News ഫോണിന് റേഞ്ചില്ല; ഇടുക്കിയിൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഫോണിന് റേഞ്ചില്ല; ഇടുക്കിയിൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

60

ഇടുക്കി: ചെറുതോണിയില്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മൈലപ്പുഴ ആറ്റുപുറത്ത് ജെറിന്‍(29) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മൊബൈല്‍ ഫോണിനു റേഞ്ചില്ലാത്തതിനാലാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

100 അടി ഉയരത്തിലുള്ള ബിഎസ്എന്‍എല്‍ ടവറിനു മുകളില്‍ കയറിയ യുവാവ് താഴേക്ക് ചാടുമെന്നാണ് ഭീഷണി മുഴക്കിയത്. ദിവസങ്ങളായി പ്രദേശത്ത് ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണുകൾക്ക് കവറേജില്ലായിരുന്നു. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉടൻ കഞ്ഞിക്കുഴി പൊലീസ് സംഭവ സ്ഥലത്തെത്തി. അതിനിടെ മൊബൈല്‍ ഫോണില്‍ കവറേജ് വന്നതോടെ യുവാവ് താഴെ ഇറങ്ങി.

Previous articleപുതുപ്പള്ളി തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Next articleസോണിയ ഗാന്ധി ആശുപത്രിയിൽ