Home News Kerala News ഓട്ടോ ആറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ഓട്ടോ ആറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

56

മാവേലിക്കര: ഓട്ടോ ആറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിമാവേലിക്കര: കൊല്ലകടവിൽ അച്ചൻകോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ആറ്റിലെ കല്ലിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് നിയന്ത്രണം വിട്ട ഓട്ടോ ആറ്റിലേക്ക് മറിഞ്ഞത് അപകടം ഉണ്ടായത്. വെൺമണി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വലിയ പറമ്പിൽ ശൈലേഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് കൊല്ലകടവ് ചാക്കോ റോഡിൽ പനച്ചമൂട് ഭാഗത്ത് അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞത്.ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. ശൈലേഷിന്റെ ഭാര്യ ആതിരയുടെ (35) മൃതദേഹമാണ് ആദ്യം ലഭിച്ചത്. അഞ്ചുപേർ അടങ്ങുന്ന സംഘമായിരുന്നു ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്. ആതിരയുടെ ഭർത്താവിനെയും മറ്റൊരു മകളെയും ഓട്ടോ ഡ്രൈവറെയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

Previous articleവനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തു
Next articleകോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ജീവനൊടുക്കി