Home News Kerala News കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; സ്ഥലം ഉടമ ജീവനൊടുക്കിയത് കഴിഞ്ഞ ദിവസം

കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; സ്ഥലം ഉടമ ജീവനൊടുക്കിയത് കഴിഞ്ഞ ദിവസം

48

തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ സ്ഥിതി ചെയ്യുന്ന സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചിരുന്നു. മേഖലയിലെ ഒരു യുവാവിനെ കാണാതായതായും വിവരമുണ്ട്.

നാട്ടുകാർ ആണ് മൃതദേഹം ആദ്യം കണ്ടത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറി കിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു . തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.

Previous articleകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; 14ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ
Next articleമഹാരാജാസിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു