Home News Kerala News ഇടുക്കി രാജാക്കാട് പൊന്മുടി കുളത്രക്കുഴിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ട്ടപെട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി...

ഇടുക്കി രാജാക്കാട് പൊന്മുടി കുളത്രക്കുഴിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ട്ടപെട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.

191

ഇടുക്കി: രാജാക്കാട് പൊന്മുടി കുളത്രക്കുഴിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയ രോഗിയായ വീട്ടമ്മയാണ് മരിച്ചത്. വലിയ കയറ്റത്തിൽ നിയന്ത്രണം നഷ്ടപെട്ട ആംബുലൻസ് തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനം 10 അടിയോളം താഴ്ചയുള്ള തോട്ടിലേക്കാണ് മറിഞ്ഞത്. ഉടൻ തന്നെ വീട്ടമ്മയെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സേനാപതി വട്ടപ്പാറ സ്വദേശിനി ചെമ്പുഴയിൽ അന്നമ്മ പത്രോസ്(80) ആണ് മറിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട അന്നമ്മയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് ഉടൻ വിട്ടുനൽകും. രാജാക്കാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Previous articleകോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ജീവനൊടുക്കി
Next articleപുതുപ്പള്ളിയിൽ വിജയ പ്രതീക്ഷയിൽ ഇടതുപക്ഷം. ജെയ്ക് സി തോമസിന്റെ ജനകീയത വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് അവസാന നിമിഷം നേതാക്കളും പ്രവർത്തകരും.