Home News Kerala News പെൺ സുഹൃത്തിന് മാതാപിതാക്കളോടൊപ്പം പോകണമെന്ന് ആഗ്രഹം. ഹെെക്കോടതിയിൽ കെെഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

പെൺ സുഹൃത്തിന് മാതാപിതാക്കളോടൊപ്പം പോകണമെന്ന് ആഗ്രഹം. ഹെെക്കോടതിയിൽ കെെഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

61

കൊച്ചി: പെൺ സുഹൃത്ത് മാതാപിതാക്കളോടൊപ്പം പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെ ഹൈക്കോടതിയില്‍ കെെഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷ്ണു ഉൾപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. ഹർജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിന് പുറത്താണ് ആത്മഹത്യാശ്രമം നടന്നത്. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ ആരോഗ്യ നില ഗുരുതരമല്ല. കുറച്ചു നാളുകളായി വിഷ്ണുവും പെൺസുഹൃത്തും ഒരുമിച്ചാണ് താമസിച്ചിരുന്നത്. തുടർന്ന് യുവതിയുടെ മാതാപിതാക്കളാണ് ഹേർബിയസ് കോർപ്പസ് ഫയൽ ചെയ്തത്. തുടർന്ന് കോടതിയിൽ എത്തിയ യുവതി മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറായി. ഇതേ തുടർന്നാണ് വിഷ്ണു ആത്മഹത്യാശ്രമം നടത്തിയത്.

Previous articleപുതുപ്പള്ളിയിൽ വിജയ പ്രതീക്ഷയിൽ ഇടതുപക്ഷം. ജെയ്ക് സി തോമസിന്റെ ജനകീയത വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് അവസാന നിമിഷം നേതാക്കളും പ്രവർത്തകരും.
Next articleകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; 14ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ