Home News Kerala News തൃശൂരിൽ വാഹനാപകടം; നടന്‍ ജോയ് മാത്യുവിന് പരിക്ക്

തൃശൂരിൽ വാഹനാപകടം; നടന്‍ ജോയ് മാത്യുവിന് പരിക്ക്

80

തൃശൂർ: വാഹനാപകടത്തിൽ നടന്‍ ജോയ് മാത്യുവിന് പരിക്ക്. ചാവക്കാട് മന്ദലാംകുന്ന് ദേശീയപാതയില്‍ വെച്ചാണ് അപകടം ഉണ്ടായത്. നടന്‍ സഞ്ചരിച്ച കാറിൽ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജോയ് മാത്യുവിനും വാന്‍ ഡ്രൈവര്‍ക്കും നിസാരമായി പരിക്കേറ്റു. ഇരുവരേയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Previous articleപുതുപ്പള്ളിയിൽ ഇന്ന് ജനവിധി; വോട്ടെടുപ്പ് ആരംഭിച്ചു
Next articleപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി ജെയ്കും ചാണ്ടി ഉമ്മനും