Home News Kerala News കാട്ടാക്കടയിൽ ബന്ധുക്കളുടെ മർദനമേറ്റ് വയോധികൻ കൊല്ലപ്പെട്ടു; രണ്ട് പേർ അറസ്റ്റിൽ

കാട്ടാക്കടയിൽ ബന്ധുക്കളുടെ മർദനമേറ്റ് വയോധികൻ കൊല്ലപ്പെട്ടു; രണ്ട് പേർ അറസ്റ്റിൽ

59

തിരുവനന്തപുരം: കാട്ടാക്കടയിൽ വയോധികനെ ബന്ധുക്കൾ ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. പൂവച്ചൽ പാറമുകൾ സ്വദേശി ജലജൻ ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് ഇദ്ദേഹത്തെ മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിൽ സഹോദരിയുടെ മകളുടെ ഭർത്താവ് സുനിൽ, സുനിലിന്റെ സഹോദരൻ സാബു എന്നിവരെ പൊലീസ് പിടികൂടി.ക്രൂരമായി മർദിച്ചതിന് ശേഷം കല്ലുപയോഗിച്ച് മുഖത്തിടിച്ചാണ് ജലജനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാവുമെന്നും പൊലീസ് വ്യക്തമാക്കി.

Previous articleആദരവ് നൽകിയും ഏറ്റുവാങ്ങിയും മൂന്ന് അധ്യാപക തലമുറകൾ; സാക്ഷികളായി കുരുന്നുകളും
Next articleഎസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു