Home News Kerala News പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി ജെയ്കും ചാണ്ടി ഉമ്മനും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി ജെയ്കും ചാണ്ടി ഉമ്മനും

62

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസും വലതു സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും വോട്ടു രേഖപ്പെടുത്തി. മണര്‍കാട് ഗവ. എല്‍ പി സ്‌കൂളിലെ 72-ാം ബൂത്തിലെത്തിയാണ് ജെയ്ക് വോട്ട് രേഖപ്പെടുത്തിയത്. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിലെത്തിയാണു ചാണ്ടി ഉമ്മൻ വോട്ട് ചെയ്തത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരും ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

പുതുപ്പള്ളിയില്‍ ചര്‍ച്ചയായത് 53 വര്‍ഷക്കാലത്തെ വികസനവും കരുതലുമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഓരോ വോട്ടും ചര്‍ച്ചയായെന്നും വികസനവും കരുതലും എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ചെന്നും അത് ചര്‍ച്ചയാക്കിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേക്കാലമായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പുതിയ പുതുപ്പള്ളി എന്ന ആശയമാണ് താന്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. ഈ ആശയത്തിന് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ ഏഴിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ തന്നെ നല്ല തിരക്കാണ് എല്ലാ ബൂത്തുകളിലും അനുഭവപ്പെട്ടത്. ആകെ 176417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്.

Previous articleതൃശൂരിൽ വാഹനാപകടം; നടന്‍ ജോയ് മാത്യുവിന് പരിക്ക്
Next articleബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ആറു ജില്ലകളിൽ യെല്ലോ അലർട്ട്