Home News Kerala News ഇനി കാത്തിരിപ്പ്; പുതുപ്പള്ളിയിൽ വോട്ടെടുപ്പ് അവസാനിച്ചു

ഇനി കാത്തിരിപ്പ്; പുതുപ്പള്ളിയിൽ വോട്ടെടുപ്പ് അവസാനിച്ചു

73

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചു. 73.04 ശതമാനം പോളിം​ഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാവിലെ മുതൽ മിക്ക പോളിംഗ് ബുത്തുകളിലും അനുഭവപ്പെട്ട തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടു പോയതോടെ പലയിടത്തും പോളിംഗ് സമയം നീണ്ടു.2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ 74.84 ശതമാനമായിരുന്നു പോളിങ്.

വോട്ടെടുപ്പിനിടെ മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയിലും വോട്ട് ചെയ്യാനുള്ള ആളുകളുടെ ഒഴുക്ക് ആയിരുന്നു അനുഭവപ്പെട്ടത്. അതേസമയം, ചില ബൂത്തുകളില്‍ വോട്ടിങ് നടപടികള്‍ വേഗം കുറവായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. ഇത് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും മറ്റു നേതാക്കളും ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Previous articleബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ആറു ജില്ലകളിൽ യെല്ലോ അലർട്ട്
Next articleആദരവ് നൽകിയും ഏറ്റുവാങ്ങിയും മൂന്ന് അധ്യാപക തലമുറകൾ; സാക്ഷികളായി കുരുന്നുകളും