Home News Kerala News പുതുപ്പള്ളിയിൽ ഇന്ന് ജനവിധി; വോട്ടെടുപ്പ് ആരംഭിച്ചു

പുതുപ്പള്ളിയിൽ ഇന്ന് ജനവിധി; വോട്ടെടുപ്പ് ആരംഭിച്ചു

55

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ എഴു മണി മുതൽ ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് വോട്ടു ചെയ്യാനുള്ള സമയം.പുലർച്ചെ മുതൽ വോട്ടർമാരുടെ നീണ്ട നിരയാണ് പോളിങ് ബൂത്തുകളിൽ കാണുന്നത്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിൽ ആണെങ്കിലും ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു ചാണ്ടി ഉമ്മന്റെ മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു മത്സരിക്കുന്നു എന്ന പ്രത്യേകത ജെയ്കിനുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ആംആദ്മി പാർട്ടിയുടേത് ഉൾപ്പെടെ 7 പേർ മത്സരരംഗത്തുണ്ട്.ആകെ 176417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്.

അഞ്ച് ബൂത്തുകളിൽ മോക് പോളിങ് നടത്തിയ ശേഷമാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. മണ്ഡലത്തിലെ 182 ബൂത്തുകളിൽ വോട്ടെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എട്ടാം തീയതിയാണ് വോട്ടെണ്ണൽ.

Previous articleമഹാരാജാസിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു
Next articleതൃശൂരിൽ വാഹനാപകടം; നടന്‍ ജോയ് മാത്യുവിന് പരിക്ക്