Home News Kerala News മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസ്

മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസ്

63

തിരുവനന്തപുരം: ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കൊട്ടാരക്കര, തിരുവനന്തപുരം ഇന്‍സ്പെക്ടര്‍മാരാണ് മുകേഷിനെതിരെ കേസെടുത്തത്. നേരത്തെ കൊല്ലത്തും മുകേഷ് നായര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.കേസിൽ ബാര്‍ ലൈസന്‍സികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായര്‍. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിനാണ് എക്സൈസ് മുൻപ് കേസെടുത്തിരുന്നത്.

Previous articleഎസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു
Next articleസിറ്റി ഗ്യാസ്‌: തിരുവനന്തപുരത്തും ആലപ്പുഴയിലും യൂണിറ്റിന്‌ 5 രൂപ കുറച്ചു