Home News National news എസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

എസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

79

ന്യൂഡൽഹി: എസ് പി ജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരിക്കെ പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം.2016 മുതല്‍ അരുണ്‍ കുമാര്‍ സിന്‍ഹ എസ്പിജി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ.

കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. എസ്പിജി തലവനായുള്ള അദ്ദേഹത്തിന്റെ കാലവധി മേയ് 31ന് ആണ് ഒരു വര്‍ഷം കൂടി നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്.

Previous articleകാട്ടാക്കടയിൽ ബന്ധുക്കളുടെ മർദനമേറ്റ് വയോധികൻ കൊല്ലപ്പെട്ടു; രണ്ട് പേർ അറസ്റ്റിൽ
Next articleമദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസ്