Home News National news ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

62

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെയാണ് വധിച്ചത്. കരസേനയും പൊലീസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇരുവരെയും വധിച്ചത്. രണ്ടുദിവസം മുമ്പ് ജമ്മു കശ്മീരിലെ റിയാസിയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Previous articleഇന്ത്യ എന്ന പദത്തോട് എന്തിനിത്ര ഭയം? പേര് മാറ്റാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണം; മുഖ്യമന്ത്രി
Next articleവീണ്ടും ക്രൂരത; ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ചു