Home News Kerala News വീണ്ടും ക്രൂരത; ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ചു

വീണ്ടും ക്രൂരത; ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ചു

63

കൊച്ചി: ആലുവയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കുഞ്ഞിന് നേരെ ക്രൂര പീഡനം. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.

വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ സമീപത്തെ പാടത്ത് നിന്നും കണ്ടെത്തുകയായിരുന്നു. നാട്ടുകാർ കണ്ടെത്തുമ്പോൾ വസ്ത്രങ്ങൾ ഇല്ലാതെ കുട്ടി രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് ഉടൻ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കുട്ടി നിലവിൽ ചികിത്സയിലാണ്.

Previous articleജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
Next articleഎഴുപത്തി രണ്ടിലും നിത്യ യൗവ്വനം; മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ