Home News Kerala News ആലുവ പീഡനം; പ്രതി പിടിയിൽ

ആലുവ പീഡനം; പ്രതി പിടിയിൽ

118

കൊച്ചി: ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റലാണ് പിടിയിലായത്. പൊലീസിനെ കണ്ട് നദിയിലേക്ക് ചാടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. മാർത്താണ്ടവർമ പാലത്തിന് അടിയിലെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു.

പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽനി ന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. ഇയാൾ മുൻപും പീഡനക്കേസിൽ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു.ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Previous articleചുമരില്‍ ചാരി വച്ച മെത്ത ദേഹത്ത് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. സംഭവം കോഴിക്കോട് മുക്കത്ത്
Next articleഷൊർണൂരിൽ സഹോദരിമാർ പൊള്ളലേറ്റു മരിച്ച നിലയിൽ; ദുരൂഹത