Home News Kerala News പുതുപ്പള്ളിയെ ചാണ്ടി ഉമ്മന്‍ നയിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

പുതുപ്പള്ളിയെ ചാണ്ടി ഉമ്മന്‍ നയിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

57

കോട്ടയം: പുതുപ്പള്ളിയുടെ എംഎല്‍എയായി ചാണ്ടി ഉമ്മന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. പതിനൊന്നാം തീയതിയാണ് നിയമസഭ സമ്മേളിക്കുന്നത്. 37,719 വോട്ടുകള്‍ക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. കന്നിയങ്കത്തില്‍ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ എന്ന റെക്കോർഡ് കൂടി ഇനി ചാണ്ടി ഉമ്മന് സ്വന്തം.

മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണര്‍കാട് ഒഴികെ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി.

Previous articleകാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ; ജാഗ്രതാ നിർദേശം
Next articleചേർത്തലയിൽ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് മരണം