Home News Kerala News ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം. യു ഡി എഫ് സുനാമിയിൽ സ്വന്തം തട്ടകത്തിലും അടി തെറ്റി...

ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം. യു ഡി എഫ് സുനാമിയിൽ സ്വന്തം തട്ടകത്തിലും അടി തെറ്റി എൽ ഡി എഫ്

52

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപ കൊടുങ്കാറ്റ് ആഞ്ഞ് വീശിയപ്പോൾ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം. നാൽപതിനായിരത്തിന് മുകളിലാണ് ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്. ഔദ്യോഗിക കണക്ക് പുറത്തു വരുന്നതേയുള്ളൂ. അതേസമയം കഴിഞ്ഞ തവണ ലീഡ് നേടിയ മണർകാട് പഞ്ചായത്തിൽ അടക്കം എൽഡിഎഫ് പിന്നിൽ ആകുന്ന കാഴ്ചയും ഇത്തവണ കാണാനായി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ പോലും ജെയ്കിന് ലഭിച്ചിട്ടില്ലെന്നുവേണം കരുതാന്‍. എല്‍ഡിഎഫ് ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മണര്‍കാട് പഞ്ചായത്തില്‍ ലീഡ് ഉയര്‍ത്താന്‍ ജെയ്ക്കിനായില്ല. ഈ പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മനാണ് ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തുടങ്ങിയ ലീഡ് ചാണ്ടി ഉമ്മന്‍ അതിവേഗം ഉയര്‍ത്തുകയായിരുന്നു. ഒരിക്കല്‍പ്പോലും ചാണ്ടി ഉമ്മന്റെ ലീഡിന് അടുത്തെത്താന്‍ പോലും ജെയ്ക്കിനായില്ല.

കഴിഞ്ഞ തവണത്തേക്കാൾ നിലച്ചപ്പെടുത്തുമെന്ന അവകാശവാദവുമായി മത്സര രംഗത്തിറങ്ങിയ ബിജെപി ചിത്രത്തിൽ ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. പുതുപ്പള്ളിയിൽ ബിജെപി യുഡിഎഫ് കൂട്ടുകെട്ടുന്ന വാദമാണ് വോട്ടെണ്ണുന്നതിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ മാസ്റ്റർ അടക്കം ഉന്നയിച്ചത്. എന്നാൽ ബിജെപി വോട്ടുകൾക്കൊപ്പം ഇടതുപക്ഷത്തു നിന്നും വലിയതോതിൽ വോട്ടുകൾ യുഡിഎഫിന് ലഭിച്ചു എന്നത് രാഷ്ട്രീയപരമായി ഇടതുപക്ഷത്തിനും സിപിഎമ്മിനും വലിയ തിരിച്ചടിയായി. ഒരേ മണ്ഡലത്തിൽ തുടർച്ചയായി മൂന്നുതവണ അതും അച്ഛനോടും മകനോടും പരാജയപ്പെട്ട സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് മാറി.

Previous articleപുതുപ്പള്ളിയിൽ യു ഡി എഫ് തേരോട്ടം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ്‌ കടന്ന്‌ ചാണ്ടി ഉമ്മൻ
Next articleതമിഴ് നടനും സംവിധായകനുമായ ജി. മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം