Home News Kerala News പുതുപ്പള്ളിയിൽ യു ഡി എഫ് തേരോട്ടം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ്‌ കടന്ന്‌ ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ യു ഡി എഫ് തേരോട്ടം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ്‌ കടന്ന്‌ ചാണ്ടി ഉമ്മൻ

68

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എട്ട്‌ റൗണ്ട്‌ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ റെക്കോർഡ്‌ ഭൂരിപക്ഷത്തിലേക്ക്‌. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുൻപ് നേടിയ 33323 വോട്ട്‌ ഭൂരിപക്ഷം ഇതിനോടകം ചാണ്ടി ഉമ്മൻ മറികടന്നു. നിലവിൽ 36000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടിക്കുണ്ട്‌. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ്‌ വോട്ടെണ്ണല്‍ ആരംഭിച്ചത്.

13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും. ഒന്ന്‌ മുതൽ 23 വരെ ബൂത്തുകൾ അയർക്കുന്നം വില്ലേജിൽ ഉൾപ്പെടുന്നതാണ്‌. 24 മുതൽ 28 വരെ മണർകാട്, 29-40 അകലക്കുന്നം, 41-47 ചെങ്ങളം ഈസ്റ്റ്, 48- 68 കൂരോപ്പട, 69 -88 മണർകാട്, 89-115 പാമ്പാടി, 116-141 പുതുപ്പള്ളി, 142-154 മീനടം, 155-171 വാകത്താനം, 172-182 തോട്ടയ്ക്കാട് എന്നിങ്ങനെയാണ്‌ ബൂത്തുകൾ. തോട്ടയ്‌ക്കാട്‌ പൊങ്ങന്താനം അപ്പർ പ്രൈമറി സ്‌കൂളിലെ വിവരങ്ങളാണ്‌ ഒടുവിൽ അറിയുക.

Previous articleപുതുപ്പള്ളി വിധി പറയുന്നു. ആദ്യ ഫല സൂചനകളിൽ യു ഡി എഫ്
Next articleചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം. യു ഡി എഫ് സുനാമിയിൽ സ്വന്തം തട്ടകത്തിലും അടി തെറ്റി എൽ ഡി എഫ്