Home News Kerala News കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ; ജാഗ്രതാ നിർദേശം

കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ; ജാഗ്രതാ നിർദേശം

63

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്നതിനായി ഉപയോഗിക്കുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന് കുതിരയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ച കുതിര ആണ് ഇത്.

കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു.മൂന്നോ നാലോ ദിവസം കുതിര കൂടി ജീവിച്ചിരുന്നേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ കുതിര അവശനിലയിലാണ്. ആഹാരവും കഴിക്കുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യമാണ്. അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻ കരുതലെടുക്കാൻ നിർദേശമുണ്ട്. കുതിര സവാരി ചെയ്തിട്ടുള്ളവർ ആരോഗം കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗം സ്വീകരിക്കണമെന്നാണ് ഡോക്ടർ നിർദേശം നൽകി.

Previous articleതമിഴ് നടനും സംവിധായകനുമായ ജി. മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
Next articleപുതുപ്പള്ളിയെ ചാണ്ടി ഉമ്മന്‍ നയിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച