Home Culture കണ്ണൂർ ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കോമരത്തിന്റെ ആചാരപ്പെടൽ ഞായറാഴ്ച. ലജീഷ് കിള്ളിയോട്ട് പുതിയ കോമരം

കണ്ണൂർ ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കോമരത്തിന്റെ ആചാരപ്പെടൽ ഞായറാഴ്ച. ലജീഷ് കിള്ളിയോട്ട് പുതിയ കോമരം

72

കണ്ണൂർ: കണ്ണൂർ ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ മുച്ചിലോട്ട് ഭഗവതിയുടെ കോമരമായി അഞ്ചരക്കണ്ടി മുണ്ടമെട്ട വാളാങ്കിച്ചാലിലെ ലജീഷ് കിള്ളിയോട്ട് (32) ഞായറാഴ്ച ആചാരപ്പെടും. 65 വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ മുച്ചിലോട്ട് ഭഗവതിയുടെ കോമരം ആചാരപ്പെടുന്നത്. കാവിലച്ഛൻ വളപട്ടണം മുച്ചിലോട്ട് ക്ഷേത്രത്തിലെ ചന്ദ്രൻ കോമരത്തിന്റെ ശിഷ്യത്വത്തിൽ വൈകീട്ട് നാലിന് ആചാരപ്പെടൽ ചടങ്ങ് തുടങ്ങും. വേല, ചുറ്റുവിളക്ക് അടിയന്തിരം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷം ആചാരസ്ഥാനം ഏറ്റെടുക്കും. വലിയച്ഛൻ പ്രമോദ് കോമരം (കരിവെള്ളൂർ) ഉൾപ്പെടെ വിവിധ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികരും കാരണവന്മാരും പങ്കെടുക്കും. അന്നദാനവും ഉണ്ടാകുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Previous articleആകാശ വിസ്മയമായി നിഷിമുറ വാൽനക്ഷത്രം ഈമാസം ദൃശ്യമാകും. പിന്നീട് ദൃശ്യമാകുക 400 വർഷം കഴിഞ്ഞ്
Next articleകനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം. പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ദില്ലിയിൽ തുടക്കം