Home News Kerala News തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ; ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ; ആത്മഹത്യയെന്ന് സംശയം

63

തിരുവനന്തപുരം: ആമയിഴഞ്ചാൽ തോട്ടിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ബിപിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയ്ക്ക് 2.30 ഓടെയാണ് തോട്ടിൽ നിന്നും മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. കണ്ണമൂല പാലത്തിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്തായി ബിപിൻ്റെ കാറും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാറിൽ നിന്ന് ഒഴിഞ്ഞ മരുന്ന് കുപ്പികളും സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തു. വിഷാദം രോഗം ബിപിനെ അലട്ടിയിരുന്നതായാണ് സൂചന. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Previous articleവൈദ്യുതി നിരക്ക് വർധന അടുത്ത മാസം മുതൽ; യൂണിറ്റിന് 20 പൈസയിൽ കൂടുതൽ വർധിക്കും
Next articleദുരന്ത ഭൂമിയായി മൊറോക്കോ;മരണസംഖ്യ 1000 കടന്നു