Home News World News മൊറോക്കോയിൽ വന്‍ ഭൂചലനം; 296 മരണം

മൊറോക്കോയിൽ വന്‍ ഭൂചലനം; 296 മരണം

77

റബറ്റ്: മോറോക്കോയിൽ വൻ ഭൂചലനം. 296 പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മറാകേഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രി 11:11ന് ഉണ്ടായത്.4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു തുടർചലനവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പർവത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.മൊറോക്കോയിലെ ഭൂചലനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. മൊറോക്കോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൊറോക്കോയ്ക്ക് എല്ലാ സഹായവും നൽകുമെന്നും ഇന്ത്യ അറിയിച്ചു.

Previous articleജി 20 ഉച്ചകോടി; യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡൽഹിയിലെത്തി
Next articleആകാശ വിസ്മയമായി നിഷിമുറ വാൽനക്ഷത്രം ഈമാസം ദൃശ്യമാകും. പിന്നീട് ദൃശ്യമാകുക 400 വർഷം കഴിഞ്ഞ്