Home News Kerala News വൈദ്യുതി നിരക്ക് വർധന അടുത്ത മാസം മുതൽ; യൂണിറ്റിന് 20 പൈസയിൽ കൂടുതൽ വർധിക്കും

വൈദ്യുതി നിരക്ക് വർധന അടുത്ത മാസം മുതൽ; യൂണിറ്റിന് 20 പൈസയിൽ കൂടുതൽ വർധിക്കും

55

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അടുത്ത മാസം മുതൽ. ഒരു യൂണിറ്റിന് 20 പൈസയിൽ കൂടുതൽ വർധിക്കും. നിരക്ക് വർധനയ്ക്കെതിരായ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞതോടെ വർധന ആവശ്യപ്പെട്ടുള്ള കെ എസ് ഇ ബി യുടെ അപേക്ഷയിൽ റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച തീരുമാനം എടുക്കും. യൂണിറ്റിന് 41പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. എന്നാൽ ഇത് പൂർണമായും അനുവദിച്ച് കൊണ്ടാകില്ല നിരക്ക് വർധിപ്പിക്കുന്നത്.

വൈദ്യുതി ചാർജ് യൂണിറ്റിന് 41 പൈസ വർധിപ്പിക്കാൻ അനുമതി തേടി കെഎസ്ഇബി മാസങ്ങൾക്ക് മുൻപ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ വ്യവസായ കണക്ഷൻ ഗുണഭോക്താക്കൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായത്. വർധന ഹൈക്കോടതി പൂർണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള ബോർഡിന്റെ ബാധ്യത താരിഫ് വർധനയിലൂടെ ഈടാക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കേസ് തീർപ്പായതോടെ നിരക്ക് വർധനയ്ക്ക് വേണ്ടിയുള്ള ബോർഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച പരിഗണിക്കും.

Previous articleതൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച; മൂന്ന് കിലോയോളം സ്വർണം മോഷ്ടിച്ചു
Next articleതിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ; ആത്മഹത്യയെന്ന് സംശയം