Home News Kerala News തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച; മൂന്ന് കിലോയോളം സ്വർണം മോഷ്ടിച്ചു

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച; മൂന്ന് കിലോയോളം സ്വർണം മോഷ്ടിച്ചു

67

തൃശൂർ: നഗരത്തിൽ വൻ സ്വർണ കവർച്ച. മൂന്ന് കിലോ സ്വർണം മോഷ്ടിച്ചു. കാറിലെത്തിയ സംഘമാണ് മോഷണം നടത്തിയത്. ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം. തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് എന്ന സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്സ്വർണ്ണവുമായി ജീവനക്കാർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിക്കാണ് കവർച്ച നടന്നത്.

കാറിൽ എത്തിയ നാലം​ഗ സംഘം സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ജീവനക്കാർ മൊഴി നൽകിയത്. കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള കടകളിലേക്ക് കൊണ്ട് പോകുന്നതിനായി നിർമിച്ച സ്വർണം ആണ് കളവ് പോയത്. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രെയിനിൽ കൊണ്ടുപോകുന്നത് പതിവാണ്. ഇതറിയാവുന്ന ആരെങ്കിലും ആവാം കവർച്ചക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous articleയമുന ആര് നയൻതാരയോ? ആകാംക്ഷ നിലനിർത്തി നദികളിൽ സുന്ദരി യമുനയുടെ ട്രെയിലർ പുറത്തിറങ്ങി
Next articleവൈദ്യുതി നിരക്ക് വർധന അടുത്ത മാസം മുതൽ; യൂണിറ്റിന് 20 പൈസയിൽ കൂടുതൽ വർധിക്കും