Home News World News ദുരന്ത ഭൂമിയായി മൊറോക്കോ;മരണസംഖ്യ 1000 കടന്നു

ദുരന്ത ഭൂമിയായി മൊറോക്കോ;മരണസംഖ്യ 1000 കടന്നു

108

റബറ്റ്: മൊറോക്കോയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1,037 പേർക്ക് മരിച്ചതായാണ് റിപ്പോർട്ട്‌. കുടുങ്ങി കിടക്കുന്ന ആളുകൾക്കായുള്ള തിരച്ചിലുകൾ തുടരുകയാണ്. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും പ്രയാസം നേരിടുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.ഭൂകമ്പത്തിൽ 1,204 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ 700 ൽ അധികം പേരുടെ നില ഗുരുതരമാണ്.

ചരിത്ര ന​ഗരമായ മറാക്കഷിലയിലും അടുത്തുള്ള പ്രാവശ്യകളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രംഗത്തുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ തുടർചലനമുണ്ടായതായും റിപ്പോർട്ടുണ്ട്.

Previous articleതിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ; ആത്മഹത്യയെന്ന് സംശയം
Next articleവാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം; മന്ത്രി ആന്റണി രാജു