Home Cinema യമുന ആര് നയൻതാരയോ? ആകാംക്ഷ നിലനിർത്തി നദികളിൽ സുന്ദരി യമുനയുടെ ട്രെയിലർ പുറത്തിറങ്ങി

യമുന ആര് നയൻതാരയോ? ആകാംക്ഷ നിലനിർത്തി നദികളിൽ സുന്ദരി യമുനയുടെ ട്രെയിലർ പുറത്തിറങ്ങി

100

കൊച്ചി: തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കാൻ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് കൂട്ടുകെട്ടിൽ നദികളില്‍ സുന്ദരി യമുന സെപ്റ്റംബർ 15 ന് തിയറ്ററുകളിൽ എത്തും. കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസും ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക പക്ഷെ സസ്പെൻസാണ്. മുൻപ് പുറത്തിറങ്ങിയ ടീസറിലും, പോസ്റ്ററുകളിലും നായികയുടെ മുഖം കാട്ടിയിരുന്നില്ല. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ശ്യാമപ്രസാദ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നായികയാരെന്ന സൂചന പ്രേക്ഷകർക്ക് നൽകാതെയാണ് ഇപ്പോൾ ചിത്രത്തിൻറെ ട്രെയിലറും റിലീസ് ചെയ്തിരിക്കുന്നത്. നയൻതാരയോ മറ്റേതെങ്കിലും പ്രശസ്ത തെന്നിന്ത്യൻ നടിയോ ആണോ യമുനയുടെ വേഷത്തിൽ എത്തുന്നതെന്ന് പ്രേക്ഷകരുടെ ചോദ്യത്തിന് സെപ്റ്റംബർ 15 വരെ കാത്തിരിക്കാനാണ് അണിയറ പ്രവർത്തകരുടെ മറുപടി.

സിനിമാറ്റിക് ഫിലിംസ് എല്‍.എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് ഈണം പകര്‍ന്നത്. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. അജയന്‍ മങ്ങാടാണ് ചിത്രത്തിൻറെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വാഴൂര്‍ ജോസ്, എ.എസ്. ദിനേഷ്, ആതിര ദില്‍ജിത്ത്, എന്നിവരാണ് ചിത്രത്തിൻറെ വാർത്ത പ്രചാരണ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.

Previous articleകനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം. പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ദില്ലിയിൽ തുടക്കം
Next articleതൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച; മൂന്ന് കിലോയോളം സ്വർണം മോഷ്ടിച്ചു