Home News World News ആകാശ വിസ്മയമായി നിഷിമുറ വാൽനക്ഷത്രം ഈമാസം ദൃശ്യമാകും. പിന്നീട് ദൃശ്യമാകുക 400 വർഷം കഴിഞ്ഞ്

ആകാശ വിസ്മയമായി നിഷിമുറ വാൽനക്ഷത്രം ഈമാസം ദൃശ്യമാകും. പിന്നീട് ദൃശ്യമാകുക 400 വർഷം കഴിഞ്ഞ്

67

വാഷിങ്ടൺ: അടുത്തിടെ കണ്ടെത്തിയ നിഷിമുറ (C/2023 P1) എന്ന വാൽനക്ഷത്രം ഈ മാസം ദൃശ്യമാകും. സെപ്റ്റംബർ 12-ന് വാൽ നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമെന്നാണ് സൂചന. ഭൂമിയിൽ നിന്ന് 125 ദശലക്ഷം കിലോമീറ്റർ അകലെയാകും നിഷിമുറ എത്തുക. പ്രഭാതത്തിന് ഏകദേശം ഒന്നര മണിക്കൂർ മുമ്പ് വടക്ക് കിഴക്കൻ ചക്രവാളത്തിലാകും നിഷിമുറ ദൃശ്യമാകുക. ലിയോ നക്ഷത്ര സമൂഹത്തിന് സമീപം ചക്രവാളത്തിന് 10 ഡിഗ്രിയിൽ താഴെ നഗ്നനേത്രങ്ങൾ കൊണ്ട് നിഷിമുറയെ കാണാം. കേരളത്തിൽ നിന്നും നിരീക്ഷിക്കുന്നവർക്ക് സൂര്യാസ്തമനത്തിനു ശേഷം കുറച്ചു സമയം മാത്രം അനുകൂല കാലാവസ്ഥയുണ്ടെങ്കിൽ പടിഞ്ഞാറെ ചക്രവാളത്തോടുചേർന്ന് കാണാനായേക്കും. പിന്നീട് തിരിച്ചുള്ള യാത്രയിൽ എത്രമാത്രം ദൃശ്യമാകും എന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഈമാസം ചക്രവാളത്തിൽ ദൃശ്യമാകുന്ന നിഷിമുറ വാൽനക്ഷത്രത്തെ ഭൂമിയിൽ നിന്ന് നഗ്ന നേത്രങ്ങൾക്കൊണ്ട് വീണ്ടും കാണാനാകണമെങ്കിൽ 400 വര്ഷം കാത്തിരിക്കണം. ഈ വാൽനക്ഷത്രം കണ്ടെത്തിയ ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞനായ ഹിഡിയോ നിഷിമുറയുടെ പേരിലാണ് നിഷിമുറ അറിയപ്പെടുന്നത്.

Previous articleമൊറോക്കോയിൽ വന്‍ ഭൂചലനം; 296 മരണം
Next articleകണ്ണൂർ ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കോമരത്തിന്റെ ആചാരപ്പെടൽ ഞായറാഴ്ച. ലജീഷ് കിള്ളിയോട്ട് പുതിയ കോമരം