Home News Kerala News പാലക്കാട് ആംബുലൻസ് മറിഞ്ഞ് അപകടം; നഴ്സിനു ഗുരുതര പരിക്ക്

പാലക്കാട് ആംബുലൻസ് മറിഞ്ഞ് അപകടം; നഴ്സിനു ഗുരുതര പരിക്ക്

58

പാലക്കാട്: ആംബുലൻസ് മറിഞ്ഞ് അപകടം. വട്ടപ്പാറയില്‍ വെച്ചായിരുന്നു അപകടം നടന്നത്. വാളയാർ ടോള്‍ പ്ലാസയുടെ ആംബുലൻസ് ആണ് മറിഞ്ഞത്. അപകടത്തില്‍ ആംബുലൻസില്‍ ഉണ്ടായിരുന്ന നഴ്സിന്റെ കാലിന് സാരമായി പരിക്കേറ്റു. ട്രോമാകെയറിന്റെ ആംബുലൻസാണ് അപകടത്തില്‍ പെട്ടത്. ടോൾ പ്ലാസയിലെ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

മറ്റൊരു അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോവുന്നതിനിടെയാണ് വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞത്. പരിക്കേറ്റ നഴ്‌സ്‌ ഗിരിജയെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആംബുലൻസ് ഡ്രൈവറായ പാലക്കാട് കഞ്ചിക്കോട് സ്വദേശി ഫാറൂഖ്, ടോൾ പ്ലാസ ജീവനക്കാരനായ ഒറീസ സ്വദേശി മഹേന്ദ്ര എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം.

Previous articleകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും
Next articleനിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; ചാണ്ടി ഉമ്മൻ സത്യ പ്രതിജ്ഞ ചെയ്യും