Home News National news ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം

ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം

55

ന്യൂഡൽഹി: ഡൽഹിയിൽ വെച്ച് നടക്കുന്ന 18ാമത് ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഒരു ഭാവി എന്ന പ്രമേയത്തിൽ പ്രത്യേക ചര്‍ച്ച നടക്കും. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. രണ്ട് ദിവസമായാണ് ജി 20 ഉച്ചകോടി നടക്കുന്നത്. പത്തര മുതല്‍ പന്ത്രണ്ടര വരെ നീണ്ടുനില്‍ക്കുന്ന മൂന്നാം സെഷനോടെയാണ് ഉച്ചകോടിക്ക് സമാപനം കുറിക്കുക. ഉച്ചകോടി ആരംഭിക്കുന്നതിന് മുന്നോടിയായി രാഷ്ട്രത്തലവന്‍മാര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തും.

ഒരു ഭാവി എന്ന വിഷയത്തിൽ മാനവരാശി നേരിടാൻ പോകുന്ന വെല്ലുവിളികൾ, സാങ്കേതിക വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടക്കും. 12 മണിക്ക് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. അമേരിക്കയടക്കം ആറ് രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ചനടത്തി. വ്യാപാര – വാണിജ്യ – പ്രതിരോധ മേഖലയിൽ കൂടുതൽ കരാറുകൾക്ക് ഇന്ന് സാധ്യതയുണ്ട്.

Previous articleഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
Next articleവാഴച്ചാലില്‍ കാട്ടാന ആക്രമണം; വനം വാച്ചർ കൊല്ലപ്പെട്ടു