Home News Kerala News സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

52

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെഎസ്ആർടിസി പ്രായപരിധി പുനർ നിശ്ചയിച്ചത്.ഇതു സംബന്ധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ വിദ്യാ‌ർത്ഥി കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയി കുറച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് നൽകിവരുന്ന കൺസഷൻ സൗജന്യം വെട്ടിക്കുറയ്ക്കുന്നതെന്ന് സി.എം.ഡി ബിജു പ്രഭാകർ ഉത്തരവിൽ അറിയിച്ചിരുന്നു.

Previous articleകോഹ്‌ലി- രാഹുൽ കൂട്ടുക്കെട്ടിൽ പെയ്തത് കൂറ്റൻ റൺ മഴ; പാകിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം
Next articleബിരിയാണിക്ക് വീണ്ടും തൈര് ചോദിച്ചതിന് അടിപിടി; മർദ്ദനമേറ്റ യുവാവ് മരിച്ചു