Home News National news ബിരിയാണിക്ക് വീണ്ടും തൈര് ചോദിച്ചതിന് അടിപിടി; മർദ്ദനമേറ്റ യുവാവ് മരിച്ചു

ബിരിയാണിക്ക് വീണ്ടും തൈര് ചോദിച്ചതിന് അടിപിടി; മർദ്ദനമേറ്റ യുവാവ് മരിച്ചു

106

ഹൈദരാബാദ്: റസ്റ്റോറന്റിൽ ബിരിയാണി കഴിക്കുന്നതിനിടെ വീണ്ടും തൈര് ചോദിച്ചതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മര്‍ദ്ദനമേറ്റതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു. യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുകയും പിന്നാലെ ഛർദ്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുഴഞ്ഞുവീണതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

35 വയസുള്ള യുവാവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് റസ്റ്റോറന്റിലെത്തി ബിരിയാണി ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ വെയിറ്ററോട് രണ്ടാമതും തൈര് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി റസ്റ്റോറന്റിലെ ഒരു ജീവനക്കാരനുമായി തര്‍ക്കമുണ്ടായെന്ന് പൊലീസ് പറഞ്ഞു. വാക്കുതർക്കം കയ്യേറ്റത്തിലേക്ക് പോവുകയായിരുന്നു. യുവാവും ഒപ്പമുള്ളവരും, ഹോട്ടല്‍ ജീവനക്കാരും പരസ്‍പരം ഏറ്റുമുട്ടി. ഇതോടെ പൊലീസിന് വിവരം ലഭിക്കുകയും പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ചതിനെ തുടർന്നാണ് യുവാക്കളും ഹോട്ടല്‍ ജീവനക്കാരും പന്‍ജഗുട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നൽകാനെത്തിയത്. കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Previous articleസംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി
Next articleപാകിസ്താനെ 128 റൺസിൽ തളച്ചിട്ടു; ഇന്ത്യക്ക് തകർപ്പൻ ജയം