Home Sports കോഹ്‌ലി- രാഹുൽ കൂട്ടുക്കെട്ടിൽ പെയ്തത് കൂറ്റൻ റൺ മഴ; പാകിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം

കോഹ്‌ലി- രാഹുൽ കൂട്ടുക്കെട്ടിൽ പെയ്തത് കൂറ്റൻ റൺ മഴ; പാകിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം

89

കൊളംബോ: ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 356 റണ്‍സ് സ്വന്തമാക്കി. വിരാട് കോഹ്‌ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ച്വറികളുടെ കൂട്ടുക്കെട്ടിൽ പിറന്നത് കൂറ്റന്‍ സ്‌കോര്‍. 94 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും 9 ബൗണ്ടറിയും അടക്കം വിരാട് കോഹ്‌ലി പുറത്താകാതെ 122 റണ്‍സ് നേടിയപ്പോൾ കെഎല്‍ രാഹുല്‍ 12 ബൗണ്ടറിയുടെയും രണ്ട് സിക്‌സറുകളുടെയും പിന്‍ബലത്തില്‍ പുറത്താകാതെ 111 റണ്‍സും നേടി. പുറത്താകാതെ 194 പന്തില്‍ നിന്നും 233 റണ്‍സാണ് കോഹ്‌ലി-രാഹുല്‍ സഖ്യം നേടിയത്.

മഴമൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവച്ച മത്സരത്തിലാണ് കോഹ്‌ലിയും രാഹുലും ചേർന്ന് കൂറ്റൻ സ്കോർ നേടിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യയുടെ സ്‌കോര്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റിന് 147 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴമൂലം കളി റിസര്‍വ് ദിനത്തിലേക്ക് മാറ്റിവച്ചത്. കെ എല്‍ രാഹുല്‍ 17 റണ്‍സോടെയും വിരാട് കോഹ്‌ലി എട്ട് റണ്‍സോടെയും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു മഴമൂലം മത്സരം മാറ്റിവെച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 49 പന്തില്‍ നിന്ന് 56 റണ്‍സും ശുഭ്മാന്‍ ഗില്‍ 52 പന്തില്‍ നിന്ന് 58 റണ്‍സും നേടി പുറത്തായിരുന്നു.

Previous articleകാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍
Next articleസംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി