Home News Kerala News ആലുവ പീഡനം: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആലുവ പീഡനം: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

58

കൊച്ചി: ആലുവയിൽ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ എറണാകുളം പോക്സോ കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ചാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന്‌ വിധേയമാക്കിയ ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.പീഡനം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. പ്രതിക്ക് ആലുവയിൽ സഹായം ചെയ്ത് നൽകിയ മറ്റ് ചിലരെ കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ പോക്സോ കേസിൽ കോടതി നടപടികൾക്കനുസരിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

Previous articleഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ; അമ്മ കസ്റ്റഡിയിൽ
Next articleഅശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ല; ഹൈക്കോടതി