Home News Kerala News ജെയ്കിനും ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു

ജെയ്കിനും ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു

66

കോട്ടയം: സിപിഐഎം നേതാവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവുമായ ജെയ്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും ആണ്‍കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് കുഞ്ഞ് പിറന്നത്. സിഎംഎസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജെയ്കും ഗീതുവും 2019ലാണ് വിവാഹിതരായത്.

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെയ്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഗീതുവിനെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ആരോപണങ്ങള്‍. അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ ഗീതു നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു.

Previous articleഅശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ല; ഹൈക്കോടതി
Next articleവീണ്ടും ആശങ്ക; കേരളത്തിൽ നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി