Home News Kerala News ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ; അമ്മ കസ്റ്റഡിയിൽ

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ; അമ്മ കസ്റ്റഡിയിൽ

69

കാസർകോട്: ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുമംഗലി–സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ ചെളിയിൽ മുക്കി കൊന്നുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ പുറത്തെടുത്ത് മംഗൽപാടി താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Previous articleവില്ലൻ നിപ്പ തന്നെ. കോഴിക്കോട്ട് നിപ്പ ബാധ സ്ഥിരീകരിച്ച് പരിശോധന ഫലം
Next articleആലുവ പീഡനം: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു