Home Sports പാകിസ്താനെ 128 റൺസിൽ തളച്ചിട്ടു; ഇന്ത്യക്ക് തകർപ്പൻ ജയം

പാകിസ്താനെ 128 റൺസിൽ തളച്ചിട്ടു; ഇന്ത്യക്ക് തകർപ്പൻ ജയം

86

കൊളംമ്പോ: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താന് കനത്ത തോൽവി. പാകിസ്താനെതിരെ ഇന്ത്യ 228 റണ്‍സിന്റെ വമ്പൻ ജയമാണ് നേടിയത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താനെ ഇന്നിങ്‌സ് 128 റണ്‍സില്‍ തളച്ചിട്ടു. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് അനായാസ വിജയം നേടി കൊടുത്തത്.

മഴമൂലം പൂര്‍ത്തിയാക്കാനാകാത്ത മത്സരം ഇന്നലെ പുനരാരംഭിക്കുകയായിരുന്നു. കെ എല്‍ രാഹുലും വിരാട് കൊഹ്ലിയും സെഞ്ച്വറി നേടിയതോടെയാണ് 357 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ അനായാസേന എത്തിയത്. മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്താന് എട്ട് വിക്കറ്റില്‍ ആകെ എടുക്കാനായത് 128 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

Previous articleബിരിയാണിക്ക് വീണ്ടും തൈര് ചോദിച്ചതിന് അടിപിടി; മർദ്ദനമേറ്റ യുവാവ് മരിച്ചു
Next articleകോഴിക്കോട് നിപ സംശയം; അതീവ ജാഗ്രത