Home News Kerala News തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന്‌ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന്‌ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി

76

ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എംഎൽഎയ്ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹൈക്കോടതിയിലെ ഹര്‍ജിയിലെ നടപടികള്‍ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജി ചോദ്യം ചെയ്ത് കെ ബാബു നൽകിയ പരാതിയിൽ ഹർജി നിലനില്‍ക്കുമെന്ന് കേസ് പരിഗണിച്ച കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്.

Previous articleതിരുവല്ലയിൽ നിന്ന് കാണാതായ യുവതിയെയും കുഞ്ഞിനേയും കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഇരുവരെയും കണ്ടെത്തിയത്
Next articleനിപാ ആശങ്ക: കോഴിക്കോട് എട്ടുപഞ്ചായത്തുകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി