Home News National news മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ. ലാവ്‌ലിന്‍ കേസ് 35ാം തവണയും മാറ്റി.

മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ. ലാവ്‌ലിന്‍ കേസ് 35ാം തവണയും മാറ്റി.

62

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി വെച്ചു. മറ്റൊരു കേസില്‍ തിരക്കിലായതിനാൽ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന സിബിഐയുടെ അപേക്ഷയെ തുടർന്നാണ് കേസ് മാറ്റിയത്. ഇതു 35ാം തവണയാണ് ലാ‌വ്‌ലിൻ കേസ് സുപ്രീംകോടതി മാറ്റിവയ്ക്കുന്നത്. എന്നാൽ കേസ് വീണ്ടും മാറ്റിവയ്ക്കുന്നതിനെ ആരും എതിര്‍ത്തില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജി, ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ടി വരുന്ന വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികൾ തുടങ്ങിയവയാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Previous articleസാമ്പത്തിക ബാധ്യത. കൊച്ചി കടമക്കുടിയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
Next articleനിപബാധ: ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 ടീമുകൾ