Home News National news ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഉദ്യോഗസ്ഥർക്ക് വീരമൃത്യു

55

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഉദ്യോ​ഗസ്ഥ‍ർക്ക് വീരമൃത്യു. കരസേനയിലെ കേണലും മേജറും ജമ്മുകശ്മീർ പൊലീസിലെ ഡിവൈഎസ്പിയുമാണ് വീരമൃത്യു വരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.

ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുട‍ർന്ന് പരിശോധനയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.കേണൽ മൻപ്രീത് സിം​ഗ്, മേജർ ആഷിഷ് ധോൻചക്ക്, ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് മരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് പേ‍ർക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു. ​

Previous articleസ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ; ഉണ്ണിമുകുന്ദന് എതിരായ നടപടികൾ റദ്ദാക്കി ഹൈക്കോടതി
Next articleകോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകന്