Home News Kerala News സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ; ഉണ്ണിമുകുന്ദന് എതിരായ നടപടികൾ റദ്ദാക്കി ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ; ഉണ്ണിമുകുന്ദന് എതിരായ നടപടികൾ റദ്ദാക്കി ഹൈക്കോടതി

57

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടൻ ഉണ്ണിമുകുന്ദന് എതിരായ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയിൽ പറഞ്ഞു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജിയിലാണ് നടപടി. കേസിന്റെ തുടർ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.എന്നാൽ കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു.

കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് നടൻ നൽകിയ ഹർജി മെയ് 23ന് തള്ളിയ ഹൈക്കോടതി കേസിൽ വിചാരണ തുടരാമെന്ന് ഉത്തരവിടുകയും ചെയ്തു. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് അന്ന് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശിച്ചത്.

Previous articleയുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കൾക്ക്. കൊച്ചിയിൽ നാലംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത
Next articleജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഉദ്യോഗസ്ഥർക്ക് വീരമൃത്യു