Home News Kerala News സോളാർ കേസ്: പരാതിക്കാരിയുടെ കത്ത് പുറത്തുവരാൻ യു ഡി എഫ് മന്ത്രിമാർ ആഗ്രഹിച്ചുവെന്ന് വിവാദ ദല്ലാൾ...

സോളാർ കേസ്: പരാതിക്കാരിയുടെ കത്ത് പുറത്തുവരാൻ യു ഡി എഫ് മന്ത്രിമാർ ആഗ്രഹിച്ചുവെന്ന് വിവാദ ദല്ലാൾ നന്ദകുമാർ

66

കൊച്ചി: സോളര്‍ കേസിലെ പരാതിക്കാരി ജയിലില്‍ വച്ച് എഴുതിയ കത്ത് പുറത്തുവരണമെന്ന് യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചിരുന്നുവെന്ന് വിവാദ ദല്ലാൾ നന്ദകുമാർ പറഞ്ഞു. കത്ത് പുറത്തുവരികയും പ്രതിപക്ഷ സമരം കൂടുതൽ ശക്തിപ്പെടുകയും ചെയ്യണമെന്നായിരുന്നു മന്ത്രിമാരുടെ ആഗ്രഹം. ഇതാണു കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണമായതെന്നും നന്ദകുമാര്‍ പറഞ്ഞു. 2016 ല്‍ 74 സീറ്റില്‍ ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി വിമാനത്തില്‍ വച്ച് തന്നോട് പറഞ്ഞു. ഐജി ഹേമചന്ദ്രൻ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞത്. എന്നാല്‍, മൂന്നു പേര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതോടെ കത്ത് പുറത്തുവിട്ട് ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു. രണ്ട് സിബിഐ കേസുകളില്‍ ഉമ്മൻ ചാണ്ടി തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അതെ ഉമ്മൻ ചാണ്ടിയുടെ പേര് കത്തിൽ ഉണ്ടായിരുന്നതു കൊണ്ടാണ് കത്ത് പുറത്തു വിടണമെന്ന് തോന്നിയതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

രണ്ടു കത്തുകളാണ് പരാതിക്കാരിയുടേതായി ഉള്ളത്. ഇതിൽ 25 പേജുള്ള കത്താണ് ഒറിജിനല്‍ എന്നാണ് കരുതുന്നതെന്നും നന്ദകുമാർ പറഞ്ഞു. പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും മറ്റും അമ്മയുടെ ചികിത്സയക്ക് പണം നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഇതിനു ശേഷമാണ് ചികിത്സയ്ക്കാവശ്യമായ പണം അവര്‍ക്കു നല്‍കിയതെന്നാണ് നന്ദകുമാറിന്റെ അവകാശ വാദം. എന്നാൽ കാത്തു നൽകിയതിന് മാധ്യമ പ്രവർത്തകനിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായും പരാതിക്കാരിയുടെ കത്തിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും എകെജി സെന്ററിനടുത്തുള്ള ഫ്ലാറ്റില്‍ വച്ചാണ് പിണറായി വിജയനെ കണ്ടതെന്നും നന്ദകുമാര്‍ പറഞ്ഞു.

Previous articleനിപ്പാ: കോഴിക്കോട്ട് കർശന നിയന്ത്രണം, കണ്ടെയ്ൻമെന്റ് സോണുകൾ അടച്ചു. മാസ്കും സാനിറ്റൈസറും നിർബന്ധം
Next articleയുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കൾക്ക്. കൊച്ചിയിൽ നാലംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത