Home News Kerala News നിപ; 950 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിയതായി കോഴിക്കോട് ഡിഎംഒ

നിപ; 950 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിയതായി കോഴിക്കോട് ഡിഎംഒ

47

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് 950 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിയതായി കോഴിക്കോട് ഡിഎംഒ അറിയിച്ചു. നിപയുടെ ഹൈ റിസ്കില്‍ ഉള്‍പ്പെട്ട 30 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു, രണ്ട് ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായും ഡോ കെ കെ രാജാറാം അറിയിച്ചു.

50 വാര്‍ഡുകളില്‍ 51 പേരാണ് പനിബാധിതർ ആയിട്ടുള്ളത്. പക്ഷേ ഇവരാരും രോഗികളുമായി ബന്ധമില്ലാത്തവരാണെന്ന് ഡിഎംഒ വ്യക്തമാക്കി. ഇനി ആകെ 41 പേരുടെ സ്രവ പരിശോധനാ ഫലമാണ് വരാനുള്ളത്. ഇന്നയച്ച മുപ്പത് പേരില്‍ രണ്ട് പേര്‍ക്ക് മാത്രമേ ലക്ഷണമുള്ളൂ. കണ്ടൈന്‍മെന്റ് സോണിലെ 5161 വീടുകളില്‍ സന്ദര്‍ശനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കളക്ട്രേറ്റിലെ നിപ അവലോകന യോഗത്തിന് ശേഷമായിരുന്നു ഡിഎംഒയുടെ പ്രതികരണം.

Previous articleബിജെപി വക്താക്കളെ പോലെ പെരുമാറുന്നു; 14 വാര്‍ത്താ അവതാരകരെ ബഹിഷ്കരിച്ച് ‘ഇന്ത്യ’ മുന്നണി
Next articleആദിത്യ എല്‍ വണ്‍; നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തൽ വിജയകരം