Home News Kerala News ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ട് എടുത്തു. വൈക്കം ടോളിൽ ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്

ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ട് എടുത്തു. വൈക്കം ടോളിൽ ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്

573

കോട്ടയം: കഴിഞ്ഞദിവസം വൈകിട്ടായിരുന്നു അപകടം. നടക്കാവ് എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിയായ വൈക്കം ടോൾ പനത്തറയിൽ ഉബൈദിന്റെ മകൻ ഫായിസിനാണ് അപകടത്തിൽ പരിക്കേറ്റത്. കാക്കനാട് – വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശനി ബസ്സിൽ നിന്നാണ് വിദ്യാർത്ഥി റോഡിൽ വീണത്. സ്കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫായിസ് ടോള്‍ ജംഗ്ഷനിൽ ബസ്സിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മുൻ വാതിലിലുണ്ടായിരുന്ന ക്ലീനർ അശ്രദ്ധമായി ബെല്ലടിക്കുകയായിരുന്നു. ബസ് മുന്നോട്ട് എടുത്തതോടെ പിറകുവശത്തെ വാതിലിലൂടെ കുട്ടി റോഡിലേക്ക് തെറിച്ചു വീണു. എന്നാൽ വിദ്യാർത്ഥി വീഴുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ബസ് ജീവനക്കാർ ബസ് നിർത്താതെ പോവുകയാണ് ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് ഫായിസിനെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാർഥിയുടെ മാതാപിതാക്കൾ വൈക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പോലീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫായിസിന്റെ മൊഴി രേഖപ്പെടുത്തി

Previous articleഅതിവേഗറെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമ പരിഗണ കെ-റെയിലിനു തന്നെ. ഇ. ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി
Next articleധനുഷിനെയും നാല് തമിഴ് താരങ്ങളെയും വിലക്കി നി‍ർമ്മാതാക്കളുടെ സംഘടന