Home News National news ബിജെപി വക്താക്കളെ പോലെ പെരുമാറുന്നു; 14 വാര്‍ത്താ അവതാരകരെ ബഹിഷ്കരിച്ച് ‘ഇന്ത്യ’ മുന്നണി

ബിജെപി വക്താക്കളെ പോലെ പെരുമാറുന്നു; 14 വാര്‍ത്താ അവതാരകരെ ബഹിഷ്കരിച്ച് ‘ഇന്ത്യ’ മുന്നണി

66

ന്യൂഡൽഹി: പ്രമുഖർ അടക്കം ദേശീയ മാധ്യമങ്ങളിലെ ഒരു വിഭാഗം അവതാരകരെ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ച് ‘ഇന്ത്യ’ മുന്നണി. ബഹിഷ്കരിച്ച 14 അവതാരകരുടെ പട്ടിക പാർട്ടി പുറത്തുവിട്ടു. ഇവർ പ്രതിപക്ഷ പാർട്ടികളോട് ശത്രുത മനോഭാവം പുലർത്തുന്നുവെന്നാണ് വിശദീകരണം.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്കരിക്കുന്നതെന്ന് മുന്നണി വിശദീകരിച്ചു. ബഹിഷ്കരിച്ചവരുടെ കൂട്ടത്തില്‍ അര്‍ണബ് ഗോസാമിയും സുധീര്‍ ചൗധരിയും ഉള്‍പ്പെടുന്നു.വാർത്താ അവതാരകരുടെ പെരുമാറ്റം ബിജെപി വക്താക്കളെ പോലെയാണെന്ന് ഇന്ത്യ മുന്നണിയുടെ വിലയിരുത്തൽ. ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലപാട്. പട്ടികയിലുള്ളവര്‍ വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും പക്ഷപാതപരമായി അവതരിപ്പിക്കുന്നതായും മുന്നണി ചൂണ്ടിക്കാട്ടി.അധിതി ത്യാഗി (ഭാരത് എക്സ്പ്രസ്), അമന്‍ ചോപ്ര (നെറ്റ്വര്‍ക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍-ന്യൂസ് 18), അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.

Previous articleഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
Next articleനിപ; 950 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിയതായി കോഴിക്കോട് ഡിഎംഒ